ജനാല വഴി പ്ലസ് വൺ പെൺകുട്ടിയെ കയറിപ്പിടിച്ച യുവാവിനെതിരെ കേസ്

Stop domestic abuse. Women violence and abuse concept. Social issues, abuse and aggression on women. Cartoon vector illustration on flat style.

കാഞ്ഞങ്ങാട്: പുലർകാലം വീടിന്റെ ജനാല വഴി പെൺകുട്ടിയെ കയറിപ്പിടിച്ച യുവാവിനെതിരെ കേസ്. പാണത്തൂർ കുണ്ടുപ്പള്ളി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിച്ച യുവാവിന്റെ പേരിൽ പോക്സോ നിയമപ്രകാരമാണ് രാജപുരം പോലീസ് കേസ്സെടുത്തത്.

16 കാരിയായ പെൺകുട്ടി കിടന്നുറങ്ങിയ മുറിയിലെ ജനാല വഴി പാണത്തൂർ സ്വദേശിയായ യുവാവ് കയറിപ്പിടിക്കുകയായിരുന്നു. ജനാലക്കരികിൽ പതുങ്ങി നിൽക്കുന്ന യുവാവിനെ  കണ്ട് വീട്ടുകാർ ബഹളമുണ്ടാക്കിയതിനെത്തുടർന്ന് യുവാവ് ഒാടി രക്ഷപ്പെട്ടു.

പ്രതിയെ പിടികൂടാൻ വീട്ടുകാർ പിറകെ ഒാടിയെങ്കിലും ഫലമുണ്ടായില്ല. യുവാവിനെ തിരിച്ചറിഞ്ഞ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടി എട്ടാം തരത്തിൽ  പഠിക്കുമ്പോൾ പ്രതി പെൺകുട്ടി പഠിച്ച സ്കൂളിലെ 10–ാം തരം വിദ്യാർത്ഥിയായിരുന്നു. നേരത്തെ പെൺകുട്ടിയെ ശല്യം ചെയ്തതിന് യുവാവിനെ വീട്ടുകാർ താക്കീത് ചെയ്തിരുന്നു. പ്രതിക്ക് പ്രായപൂർത്തിയായോന്ന് വ്യക്തമല്ല. പോലീസ് അന്വേഷണമാരംഭിച്ചു.

LatestDaily

Read Previous

സൗത്ത് വാഹനാപകടം ഇന്നോവയുടെ അമിത വേഗത

Read Next

കാഞ്ഞങ്ങാട് നഗര ഭരണം നിശ്ചലം, തെരുവു വിളക്കുകൾ പോലും കത്തിക്കാൻ കഴിഞ്ഞില്ല