രാജധാനി ജ്വല്ലറിക്കവർച്ച: ഒരു പ്രതി കൂടി പിടിയിൽ

മഞ്ചേശ്വരം: ഹൊസങ്കടി രാജധാനി ജ്വല്ലറി കവർച്ച കേസ്സിൽ  ഒരു പ്രതി കൂടി പിടിയിൽ. കർണ്ണാടക കാർക്കള റഹ്മ മൻസിലിലെ മുഹമ്മദ്‌ റിയാസാണ് 32, അറസ്റ്റിലായത്. കർണ്ണാടകയിലെ കുതിരാമുഖിൽ   നിന്നും കാസർകോട് ഡിവൈഎസ്പി  പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും മഞ്ചേശ്വരം ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാറും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഡിവൈഎസ്പിയുടെ സ്‌ക്വാഡിൽ  എസ്ഐബാലകൃഷ്ണൻ. സി.കെ,  എസ്.ഐ. നാരായണൻ നായർ, എസ്ഐ.  അബുബക്കർ, ഏഎസ്ഐ   ലക്ഷ്മി നാരായണൻ.എസ്്സിപിഒ ശിവകുമാർ. സിപിഒമാരായ രാജേഷ്, ഓസ്റ്റിൻ തമ്പി, ഗോകുല. S, സുഭാഷ് ചന്ദ്രൻ, വിജയൻ. നിതിൻ സാരംഗ്, രഞ്ജിഷ്. സൈബർ സെൽ സിപി ഒ മനോജ്‌  എന്നിവരുണ്ടായിരുന്നു.

Read Previous

ട്രെയിനിലെ കയ്യാങ്കളി; സസ്പെൻഷൻ

Read Next

കോൺഗ്രസ്സ് നേതാക്കളുടെ സസ്പെൻഷൻ എംപിയുടെ സമ്മർദ്ദത്തെ തുടർന്ന്