ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രാജാ രാജാ ചോളൻ ഹിന്ദുവല്ലെന്ന സംവിധായകൻ വെട്രിമാരന്‍റെ പ്രസ്താവന വിവാദമാകുന്നു. മക്കൾ നീതി മയ്യം പ്രസിഡന്‍റും നടനുമായ കമൽ ഹാസൻ വെട്രിമാരന് പിന്തുണയുമായി രംഗത്തെത്തി. അതേസമയം വെട്രിമാരന്‍റെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തിയതോടെ വിവാദം രൂക്ഷമാകുകയാണ്.
“നമ്മുടെ എല്ലാ പ്രതീകങ്ങളും തുടർച്ചയായി തട്ടിയെടുക്കപ്പെടുകയാണ്. തിരുവള്ളുവരെ കാവി പുതപ്പിച്ചതും രാജരാജചോളനെ ഹിന്ദു രാജാവായി വിശേഷിപ്പിക്കുന്നതും ഉൾപ്പെടെ ഇത് ഇപ്പോഴും തുടരുന്നു. അത് നമ്മുടെ സമൂഹത്തിൽ ഇതിനകം തന്നെ അവതരിപ്പിച്ചു കഴിഞ്ഞു. ഇത് സിനിമയിലും സംഭവിക്കും. സിനിമ ഒരു പൊതു മാധ്യമമായതിനാൽ, ഒരാളുടെ പ്രാതിനിധ്യം സംരക്ഷിക്കാൻ രാഷ്ട്രീയം മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും” വെട്രിമാരൻ പറഞ്ഞു.
രാജ രാജ ചോളന്‍റെ കാലത്ത് ‘ഹിന്ദുമതം’ എന്ന പദം നിലവിലില്ലെന്ന് വെട്രിമാരനെ പിന്തുണച്ച് കമൽ ഹാസൻ പറഞ്ഞു. വൈഷ്ണവം, ശൈവം, സമാനം എന്നിങ്ങനെയായിരുന്നു പറഞ്ഞിരുന്നത്. ‘ഹിന്ദു’ എന്ന പദം ബ്രിട്ടീഷുകാരാണ് ഉപയോഗത്തിൽ കൊണ്ടുവന്നത്. തൂത്തുക്കുടിയുടെ പേര് അവർ മാറ്റിയത് ഇതിന് ഉദാഹരണമാണ്.” – കമൽ ഹാസൻ പറഞ്ഞു.