രാജ്ഭവന്‍ ധര്‍ണയില്‍ പങ്കെടുക്കാത്തത് ആരോഗ്യപ്രശ്‌നം മൂലം; ഇ.പി ജയരാജൻ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം എൽ.ഡി.എഫ് സംഘടിപ്പിച്ച രാജ്ഭവൻ ധർണയിൽ മുന്നണി കൺവീനർ ഇ.പി ജയരാജന്‍റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇപ്പോൾ എന്തുകൊണ്ടാണ് ധർണയിൽ പങ്കെടുക്കാതിരുന്നതെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപി ജയരാജൻ.

ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് താൻ പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. ഇക്കാര്യം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും മുൻകൂർ അവധി നൽകിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കോവിഡിന് ശേഷം ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. രോഗങ്ങൾ വർദ്ധിച്ചു. ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഉറങ്ങുന്നത്. അലോപ്പതിയും ആയുർവേദവുമൊക്കെയുള്ള ചികിത്സയാണ് ഇപ്പോൾ ചെയുന്നത്.” അദ്ദേഹം പറഞ്ഞു.

Read Previous

താര പ്രചാരകരുടെ പട്ടികയിലില്ല; ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഒഴിഞ്ഞ് തരൂര്‍

Read Next

സുധാകരൻ രാജി സന്നദ്ധത അറിയിച്ചെന്നത് തെറ്റായ വാർത്ത; വി ഡി സതീശന്‍