ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കണ്ണൂർ- മംഗളൂരു മെമു സർവ്വീസ് ഉടനെയുണ്ടാകുമെന്ന് സൂചന. റെയിൽവെ യാത്രക്കാരെ സംബന്ധിച്ച് വലിയ ആശ്വാസ വാർത്തകളാണ് പുറത്തുവരുന്നത്. കണ്ണൂരിൽ നിന്നും കാസർകോട് ജില്ലയുടെ അതിർത്തി സ്റ്റേഷനായ മഞ്ചേശ്വരത്തേക്ക് മെമു സർവ്വീസ് നടത്തുമെന്നാണ് ആദ്യഘട്ടത്തിൽ റെയിൽവെ നൽകിയ സൂചന.
യാത്രക്കാരില്ലാതെ നാല് തവണ കണ്ണൂരിൽ നിന്നും മെമു മഞ്ചേശ്വരം റെയിൽവെ സ്റ്റേഷൻ വരെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. സർവ്വീസ് സമയം ക്രമീകരിക്കുന്നതിന്റെ ഭാഗമായിരുന്നു മെമു കണ്ണൂർ, മഞ്ചേശ്വരം പാതയിൽ ഓടിയത്. മഞ്ചേശ്വരം വരെ മെമു ഓടുന്നത് യാത്രക്കാർക്ക് ഭാഗികമായി മാത്രമെ ഗുണമാവുകയുള്ളൂവെന്ന് ഒന്നടങ്കം പരാതി ഉയർന്ന സാഹചര്യത്തിൽ, റെയിൽവെയിൽ നിന്നും പുനഃചിന്തനമുണ്ടായി. മെമു കണ്ണൂരിൽ നിന്നും മംഗളൂരുവിലേക്ക് സർവ്വീസ് നടത്തുമെന്നാണ് ഒടുവിലത്തെ വിവരം.
കണ്ണൂർ- കാസർകോട് ജില്ലകളിലേയും, മംഗളൂരു ഭാഗത്തുള്ള വലിയൊരു വിഭാഗം യാത്രക്കാർക്ക് ആശ്വാസമായിരുന്ന പാസഞ്ചർ നിർത്തലാക്കിയിട്ട് വർഷം രണ്ടാകുമ്പോഴും, യാത്രാപ്രശ്നത്തിന് അറുതിയുണ്ടാക്കാൻ റെയിൽവെയുടെ ഭാഗത്ത് നിന്നും നടപടികളുണ്ടായില്ല. മെമു കണ്ണൂരിലേക്ക് സർവ്വീസ് ആരംഭിക്കുമെന്ന വാർത്ത യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്.