ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഖമറുദ്ദീെൻറ പടന്ന എടച്ചാക്കൈ വീട്ടിലും പൂക്കോയയുടെ ചന്തേര വീട്ടിലുമാണ് റെയ്്്ഡ്
തൃക്കരിപ്പൂർ: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതികളായ എം.സി. ഖമറുദ്ദീൻ എംഎൽഏ, ടി.കെ. പൂക്കോയ തങ്ങൾ എന്നിവരുടെ വീടുകളിൽ പോലീസ് ഇന്ന് റെയ്ഡ് നടത്തി.
എം.സി. ഖമറുദ്ദീന്റെ എടച്ചാക്കൈയിലെ വീട്ടിലും, ടി.കെ. പൂക്കോയ തങ്ങളുടെ ചന്തേര വലിയപള്ളിക്ക് സമീപത്തുള്ള വീട്ടിലുമാണ് ഇന്ന് രാവിലെ മുതൽ ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.
എം.സി. ഖമറുദ്ദീന്റെ വീട്ടിൽ മകൻ ഡോ. മിഥിലാജ് മാത്രമാണുണ്ടായിരുന്നത്. പൂക്കോയ തങ്ങളുടെ വീട്ടിലും അദ്ദേഹത്തിന്റെ ബന്ധുക്കൾ മാത്രമായിരുന്നു.
രാവിലെ 9 മണിക്കാണ്ചന്തേര പോലീസ് ഇൻസ്പെക്ടറും പാർട്ടിയും, എഎൽഏയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയത്. രാവിലെ പത്തരമണിയോടെയാണ് പോലീസ് പൂക്കോയ തങ്ങളുടെ വീട്ടിലെത്തിയത്.
അതേസമയം, ഫാഷൻ ഗോൾഡിന്റെ തട്ടിപ്പിനിരയായ രണ്ടു പേർ കൂടി ഇന്ന് ചന്തേര പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തി. ചെറുവത്തൂർ കാടങ്കോട്ടെ പ്രവാസി അബ്ദുൾ ഷുക്കൂർ, വലിയപറമ്പ ബോട്ട് ജെട്ടിക്ക് സമീപത്ത് താമസിക്കുന്ന ഷെമീമ കെ.പി. എന്നിവരാണ് ഇന്ന് ചന്തേര പോലീസിൽ പരാതിയുമായെത്തിയത്.
അബ്ദുൾ ഷുക്കൂർ 30 ലക്ഷമാണ് ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചത്. ഷെമീമ 7 ലക്ഷം രൂപയാണ് 2009-ൽ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ നിക്ഷേപിച്ചത്.
സ്ത്രീയുടെ ഭർത്താവ് മരിച്ചതിന്റെ നഷ്ടപരിഹാരമായി ലഭിച്ച തുകയാണ് ഫാഷൻ ഗോൾഡിൽ ലാഭവിഹിതം പ്രതീക്ഷിച്ച് മുടക്കിയത്. 7 ലക്ഷവും പോയി ലാഭവിഹിതവും നഷ്ടപ്പെട്ടു.