രാഹുൽ സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ചെന്ന് എം വി ജയരാജൻ

തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി എത്താത്ത നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഒരുക്കിയ കെ.ഇ.മാമ്മന്‍റെയും പി.ഗോപിനാഥൻ നായരുടെയും സ്മൃതിമണ്ഡപ ഉദ്ഘാടനച്ചടങ്ങിൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി എത്താതിരുന്നത്. ശശി തരൂർ ഉൾപ്പെടെയുള്ളവർ ഇതിനെ പരസ്യമായി വിമർശിച്ചിരുന്നു.

ഇപ്പോഴിതാ രാഹുലിന്‍റെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവ് എം വി ജയരാജൻ. രാഹുൽ സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ചെന്ന് അദ്ദേഹം വിമർശിച്ചു. രാഹുൽ ഗാന്ധിയുടെ അഭാവം ശൈശവാവസ്ഥയിലെ കളിതമാശയായി ആർക്കും കാണാൻ കഴിയില്ല. നിർണായക ഘട്ടങ്ങളിൽ കുട്ടിത്തം കാണിക്കുന്ന ഒരാൾക്ക് എങ്ങനെയാണ് രാജ്യത്തെ സംരക്ഷിക്കാൻ കഴിയുകയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Read Previous

മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ന്യായീകരിച്ച് ധനമന്ത്രി

Read Next

മരണമടഞ്ഞ സഹായിയുടെ മകന്റെ വിവാഹം ഏറ്റെടുത്ത് നടത്തി നടൻ വിക്രം