വാജ്പേയി സ്മാരകം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സമാധി സ്മാരകം സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ന്യൂഡൽഹിയിലെ സദെയ്‌വ് അദാലിൽ എത്തിയ രാഹുൽ വാജ്പേയി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയിരുന്നു. കോവിഡ് വിഷയത്തിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടം തുടരുന്നതിനിടെയാണ് രാഹുലിന്‍റെ സന്ദർശനം.

ഭാരത് ജോഡോ യാത്ര ഒൻപത് ദിവസത്തേക്ക് പിരിഞ്ഞതിന് പിന്നാലെയാണ് രാഹുൽ സ്മാരകങ്ങൾ സന്ദർശിച്ചത്. വാജ്പേയിയെ കൂടാതെ മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ലാൽ ബഹദൂർ ശാസ്ത്രി, രാജീവ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവരുടെ സ്മാരകങ്ങളും രാഹുൽ സന്ദർശിച്ചു.

അതേസമയം, പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. ബി.ജെ.പി-ആർ.എസ്.എസ് വിഭജന ഭരണം രാജ്യം അനുവദിക്കില്ലെന്നും രാജ്യത്തിന് എന്താണ് പറയാനുള്ളതെന്ന് അറിയാൻ പ്രധാനമന്ത്രിയും മിത്രങ്ങളും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു

K editor

Read Previous

ഇ.പി. വിവാദം പുതിയതല്ല, ഇപ്പോൾ ചർച്ചയായതിന് പിന്നിൽ പാർട്ടിക്കുള്ളിലെ  അനൈക്യം

Read Next

തെലങ്കാന ‘ഓപ്പറേഷൻ കമല’ കേസ്; സിബിഐക്ക് കൈമാറി തെലങ്കാന ഹൈക്കോടതി