സോണിയാ ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വിദേശത്തേക്ക്

ന്യൂഡൽഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി വിദേശത്തേക്ക്. വൈദ്യപരിശോധനയ്ക്കായി സോണിയ വിദേശത്തേക്ക് പോവുകയാണ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയെ അനുഗമിക്കും. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്.

ചൊവ്വാഴ്ചയാണ് വിദേശയാത്ര സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. എന്നാൽ യാത്രാ തീയതികളെക്കുറിച്ചോ സന്ദർശന സ്ഥലങ്ങളെക്കുറിച്ചോ പ്രത്യേകിച്ച് പരാമർശമില്ല. ന്യൂഡൽഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് അസുഖബാധിതയായ അമ്മയെയും സോണിയ സന്ദർശിക്കുമെന്നാണ് വിവരം.

Read Previous

പാഠ്യപദ്ധതി പരിഷ്കരണ രേഖയിലെ ചോദ്യത്തില്‍ തിരുത്ത്

Read Next

ഭാര്യയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ പോലീസുകാരന് സസ്‌പെൻഷൻ