കശ്മീരിൽ രണ്ട് ദിവസം അവധിയാഘോഷിച്ച് രാഹുൽ; വീഡിയോ വൈറൽ

ജമ്മുകശ്മീര്‍: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രണ്ട് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായി ജമ്മു കശ്മീരിലെ ഗുർമാർഗിലെത്തി. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള രാഹുലിന്‍റെ ആദ്യ അവധി ആഘോഷമാണിത്. ഗുൽമാർഗിലെ മഞ്ഞുമലകളിലൂടെ രാഹുൽ സ്കീയിങ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

ബുധനാഴ്ചയാണ് രാഹുൽ ഗാന്ധി സ്വകാര്യ സന്ദർശനത്തിനായി കശ്മീരിലെത്തിയത്. സ്കീയിങിന് പുറമെ ഗുൽമാർഗിലെ പ്രശസ്തമായ ഗോണ്ടോള കേബിൾ കാറിലും രാഹുൽ യാത്ര ചെയ്തിരുന്നു. താഴ്‌വരയിലെ ഒരു സ്വകാര്യ പരിപാടിയിലും രാഹുൽ ഗാന്ധി പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിനുള്ളിൽ സ്കീയിങ് ചെയ്യുന്ന രാഹുലിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഹെവി ഡ്യൂട്ടി ജാക്കറ്റും ബൂട്ടും കമ്പിളി തൊപ്പിയും ധരിച്ചാണ് രാഹുൽ സ്‌കീയിങ് നടത്തിയത്. നിരവധി വിനോദസഞ്ചാരികളും രാഹുലിനൊപ്പം സെൽഫിയെടുത്തു.

Read Previous

‘വരാഹരൂപം’ വിവാദം; പൃഥ്വിരാജിനെതിരായ തുടർനടപടികൾക്ക് ഹൈക്കോടതി സ്റ്റേ

Read Next

സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ഇളവ് നൽകണം; ആവശ്യവുമായി ഉണ്ണി മുകുന്ദൻ