ദ്രൗപതി മുർമുവിന് ആശംസകളുമായി രാഹുൽ ഗാന്ധിയും മമതാ ബാനർജിയും

ന്യൂഡൽഹി : രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിനെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുജിക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും അഭിനന്ദിച്ചു. രാജ്യം ഭിന്നതകളെ അഭിമുഖീകരിക്കുന്ന കാലമാണിതെന്നും ഭരണഘടനയുടെ ആദർശങ്ങളും ജനാധിപത്യത്തിന്‍റെ സംരക്ഷകനുമായ രാഷ്ട്രത്തലവനായി രാജ്യം മുർമുവിനെ കാണുമെന്നും മമത ബാനർജി പറഞ്ഞു.

Read Previous

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ

Read Next

മുർമുവിന് ക്രോസ് വോട്ടുമായി 17 പ്രതിപക്ഷ എംപിമാർ, 104 എംഎൽഎമാർ