സഹയാത്രികരെ ലഗേജ് ഇറക്കാന്‍ സഹായിക്കുന്ന രാഹുല്‍ ഗാന്ധി: ചിത്രങ്ങൾ വൈറല്‍

ഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയത്തിൽ എതിരാളികളുണ്ട്. എന്നാൽ ഒരു വ്യക്തിയെന്ന നിലയിൽ രാഹുലിന് വലിയ ആരാധകവൃന്ദമുണ്ട്. അദ്ദേഹം എത്ര സൗമ്യനും സഹായകനുമാണെന്ന് തെളിയിക്കുന്ന ഒരു സംഭവം അടുത്തിടെ നടന്നിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രവർത്തകൻ തന്നെ ട്വിറ്ററിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇതോടെ എല്ലാവരും രാഹുലിന്‍റെ മാനവികതയെ പുകഴ്ത്തുകയാണ്. സഹയാത്രികരുടെ ലഗേജുകൾ ഇറക്കാനും കൊണ്ടുപോകാനും സഹയാത്രികരെ സഹായിക്കുന്ന രാഹുലിന്‍റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Read Previous

നഗരത്തിൽ പരിഭ്രാന്തി പരത്തി നായ്ക്കളുടെ വിളയാട്ടം

Read Next

ഉക്രൈന്‍ യുദ്ധം കാരണം തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാം; നിര്‍ദേശം അംഗീകരിച്ചു