ഭാരത് ജോഡോ യാത്രയുടെ സമാപന പ്രസംഗത്തിൽ വികാരാധീനനായി രാഹുൽ ഗാന്ധി

കശ്മീർ: ഭാരത് ജോഡോ യാത്രയുടെ സമാപനച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ വികാരാധീനനായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കനത്ത മഞ്ഞുവീഴ്ച വകവയ്ക്കാതെ, തടിച്ചുകൂടിയ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന രാഹുലിന്‍റെ ദൃശ്യങ്ങൾ ഇതിനകം വൈറലായിട്ടുണ്ട്.

തന്‍റെ പിതാവ് രാജീവ് ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും കൊലപാതകങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നതിന്‍റെ വേദനയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ആക്രമണങ്ങൾ നൽകുന്ന വേദന എത്രയാണെന്ന് തനിക്ക് മനസ്സിലാവും. പുൽവാമ രക്തസാക്ഷികളുടെ പ്രിയപ്പെട്ടവരുടെ മനസ്സിലൂടെ കടന്നുപോയത് എന്താണെന്നും തനിക്ക് മനസിലാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ ബിജെപി നേതാക്കൾക്കും ആർഎസ്എസ് അംഗങ്ങൾക്കും ഈ വേദന മനസിലാക്കാൻ കഴിയുന്നില്ലെന്നും രാഹുൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയിലെ അനുഭവങ്ങളും അദ്ദേഹം വിശദീകരിച്ചു.

K editor

Read Previous

ഇ-മാലിന്യങ്ങളെക്കുറിച്ച് ശരിയായ ബോധവത്ക്കരണം നൽകേണ്ടത് അത്യാവശ്യം: പ്രധാനമന്ത്രി

Read Next

ജനാധിപത്യത്തിൻ്റെ മുഖ്യശത്രു അഴിമതി, പോരാട്ടം തുടരും: ദ്രൗപദി മുർമു