ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: സംസ്ഥാന തിരഞ്ഞെടുപ്പ് അടുക്കുന്ന ഗുജറാത്തിൽ വലിയ പ്രഖ്യാപനങ്ങളാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയത്. എൽപിജി സിലിണ്ടർ 500 രൂപയ്ക്ക് ലഭ്യമാക്കുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ട്രോളുകൾ ഉയരുന്നുണ്ട്.
ഛത്തീസ്ഗഢിലെയും രാജസ്ഥാനിലെയും നിരക്ക് ആദ്യം കുറയ്ക്കണമെന്നാണ് ട്രോളുകളിൽ നിറയുന്നത്. കോൺഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും സിലിണ്ടറുകളുടെ വില കൂടുതലാണ്. അതേസമയം, ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ മൂന്ന് ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ഇവ രണ്ടു നിർണായക പ്രഖ്യാപനങ്ങളാണ്.