രാഹുൽ ഗാന്ധിയും ഗുലാം നബി ആസാദും റാലി സംഘടിപ്പിക്കുന്നത് ഒരേ ദിവസം

ഡൽഹി: രാഹുൽ ഗാന്ധിയും ഗുലാം നബി ആസാദും ഒരേ ദിവസം റാലി നടത്തുന്നു. വിലക്കയറ്റത്തിനെതിരായ കോൺഗ്രസ് പ്രതിഷേധത്തിന്‍റെ അതേ ദിവസം തന്നെ റാലി നടത്തുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. അതേസമയം, പാർട്ടിയിൽ തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ കമൽനാഥിന്‍റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾ ഇനിയും ഫലം കണ്ടിട്ടില്ല.

ഗുലാം നബി ആസാദ് കോൺഗ്രസിന് പുറത്ത് തന്‍റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാൻ സമയവും സ്ഥലവും നിശ്ചയിച്ചു. ആദ്യ സമ്മേളനം നാലിന് ജമ്മുവിൽ നടക്കും. അതേ ദിവസം തന്നെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ രാംലീല മൈതാനത്ത് കോൺഗ്രസ് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. നാലാം തീയതി റാലി നടത്തുന്നതിലൂടെ കോൺഗ്രസ് നേതൃത്വത്തിന് തന്റെ ജനപിന്തുണ കാണിക്കാനും കഴിയുമെന്ന് ഗുലാം നബി ആസാദ് കരുതുന്നു.

റാലിക്കുള്ള ഒരുക്കങ്ങൾ ജമ്മുവിൽ ആരംഭിച്ചുകഴിഞ്ഞു. കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുന്നതിലേക്ക് നയിച്ച ദുരനുഭവം ഗുലാം നബി ആസാദ് വിശദീകരിക്കും. ഈ സാഹചര്യത്തിൽ ജനപങ്കാളിത്തത്തോടെ ഡൽഹിയിലെ രാംലീല മൈതാനിയിലെ വിലക്കയറ്റത്തിനെതിരായ പ്രതിഷേധങ്ങളെ ശ്രദ്ധേയമാക്കുകയാണ് കോൺഗ്രസിന്‍റെ ലക്ഷ്യം.

Read Previous

ഹരിപ്പാട് ക്ഷേത്രത്തിൽ ആനയിടഞ്ഞു; പാപ്പാനെ ആക്രമിച്ചു

Read Next

സർക്കാർ ജീവനക്കാർക്ക് ക്യാഷ് ബാക്ക് ഓഫറുമായി ഫർണിച്ചർ നിർമ്മാതാക്കൾ