ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: യുവഭർതൃമതി സൗത്ത് ചിത്താരിയിലെ റഫിയാത്തിന്റെ ആത്മഹത്യാക്കേസ്സിൽ, യുവതിയെ കാമുകൻ ജംഷീർ ഗൾഫിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയ ആപ്പിൾ ഐഫോൺ പോലീസ് തുറന്നില്ലെങ്കിലും, ഇരുവരെയും പ്രതി ചേർത്ത് അന്നത്തെയും, ഇന്നത്തെയും കേസ്സന്വേഷണ സംഘത്തിന് അറസ്റ്റ് നടപടികളുമായി മുന്നോട്ടുപോകാനുള്ള തെളിവുകൾ പോലീസിന്റെ കൈയ്യിലിപ്പോൾ ധാരാളം. ഒന്ന്: മകളെ ഭർത്താവ്് ഇസ്മായിൽ മുക്കൂടിലെ ഭർതൃഗൃഹത്തിൽ നിരന്തരം മർദ്ദിച്ചിരുന്നുവെന്ന് റഫിയാത്തിന്റെ മാതാവ് സി. വി. ഫാത്തിമ ആദ്യം തന്നെ പോലീസിന് നൽകിയ മൊഴി.
രണ്ട്: ഗൾഫിൽ നിന്ന് ഏറ്റവുമൊടുവിൽ ജംഷീർ വിളിച്ചതിന് തൊട്ടു പിന്നാലെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് പിതാവ് എൻ. റഫീക് അന്നത്തെ വനിതാ എസ്ഐക്ക് നൽകിയ മൊഴി.
മൂന്ന്: ജംഷീർ മകൾക്ക് ഐഫോൺ കൊടുത്തയച്ചത് അയാൾക്ക് ഗൾഫിൽ നിന്ന് ഇഷ്ടാനുസരണം രാപ്പകലെന്നില്ലാതെ റഫിയാത്തിനെ വിളിക്കാൻ തന്നെയാണെന്ന്, യുവതിയുടെ മൂത്ത സഹോദരൻമാരായ റിയാസും, റെയിസും പ്രത്യേകമായും വനിതാ എസ്ഐക്ക് നൽകിയ മൊഴി സത്യസന്ധമായ ഈ മൊഴികളെല്ലാം വനിതാ എസ്ഐ രേഖപ്പെടുത്തുകയും, ആവലാതിക്കാരുടെ മുഴുവൻ കൈയ്യൊപ്പ് മൊഴിയിൽ പതിക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ ശിക്ഷാനിയമം 498 ഗാർഹിക പീഡനം ഉൾപ്പെടുത്തി ഭർത്താവ് ഇസ്മയിലിനെയും ആദ്യം തന്നെ ഈ കേസ്സിൽ പ്രതി ചേർക്കുകയുമായിരുന്നു.
മകളെ ഭർത്താവ്് അയാളുടെ വീട്ടിൽ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും, മർദ്ദനം സഹിക്കാനാവാതെയാണ് മകൾ മരണത്തിന് ഒരാഴ്ച മുമ്പ് മുക്കൂടിൽ നിന്ന് ചിത്താരി വീട്ടിലേക്ക് തനിച്ചു ഓട്ടോ പിടിച്ചു വന്നതെന്നുമുള്ള റഫിയാത്തിന്റെ മാതാവ് ഫാത്തിമയുടെ മൊഴി മാത്രം മതി, ഈ കേസ്സിൽ 306 പ്രേരണാകുറ്റം 306, ഭീഷണിപ്പെടുത്തൽ 506 (വൺ) ഐപിസി ഉൾപ്പെടുത്തി ഇസ്മയിലിനെ അറസ്റ്റ് ചെയ്യാമായിരുന്നിട്ടും, ആ വഴികൾ അന്വേഷണ ഉദ്യോഗസ്ഥ പാടെ മാറ്റി വെക്കുകയായിരുന്നു.
പണ്ടെങ്ങോ കല്ല്യാണമാലോചിച്ച യുവാവ് ജംഷീർ, അയാൾ കൊടുത്തയച്ച വില കൂടിയ ഐഫോണിൽ റഫിയാത്തിനെ വിളിക്കുകയും, യുവതിയെ ക്രൂരമായി ഭയപ്പെടുത്തുന്ന ഏതോ ഒരു രഹസ്യം പറഞ്ഞവസാനിപ്പിക്കുന്നതിന് തൊട്ടു മുമ്പ് ഞൊടിയിടകൾക്കുള്ളിൽ റഫിയാത്ത് ആത്മഹത്യ ചെയ്തുവെന്നുമുള്ള മാതാവിന്റെ മൊഴി മാത്രം മതി, ഈ കേസ്സിൽ പ്രേരണാകുറ്റത്തിന് ജംഷീറിനെയും, മറുത്തൊരു ആലോചനയില്ലാതെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ ഒരു കോടതിയുടെയും അനുമതി ആദ്യം ഈ കേസ്സന്വേഷിച്ച വനിതാ എസ്ഐക്ക് ഒട്ടും ആവശ്യമായിരുന്നില്ല.
ഇരുപത്തിമൂന്നുകാരിയായ ഒരു പെൺകുട്ടി, അതും നാലുമക്കളിൽ ഏക പെൺതരി ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രതികളുടെ കൈകളിൽ ആമം വെക്കാനുള്ള ഇത്രയധികം തെളിവുകൾ റഫിയാത്ത് കേസ്സിൽ മുഴച്ചു നിൽക്കുമ്പോഴാണ് “ചത്തതു ചത്തിട്ടു പോയില്ലേ, ജീവിച്ചിരിക്കുന്നവരെ എന്തിന് ബുദ്ധിമുട്ടിക്കണമെന്ന് ” ഒരു പോലീസുദ്യോഗസ്ഥ റഫിയാത്തിന്റെ സഹോദരൻമാരോട് നേരിട്ട് ചോദിച്ചത്.
ഇതിന് പുറമെ, ഇന്ത്യയിൽ തുറക്കാൻ കഴിയാത്ത ഫോണാണ് ഐഫോണെന്ന് വൃഥാ തീരുമാനിച്ചുറപ്പിച്ച ശേഷം, ഫോൺ തിരിച്ചേൽപ്പിച്ചതും നടുക്കമുണ്ടാക്കുന്ന സംഗതിയാണ്.