ഇന്ത്യന്‍ ആരാധകര്‍ക്ക് നേരെ വംശീയ അധിക്ഷേപം; ഖേദം പ്രകടിപ്പിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ്

ബിര്‍മിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ ആരാധകരെ ഒരു കൂട്ടം ആളുകൾ വംശീയമായി അധിക്ഷേപിച്ചു. ഇന്ത്യൻ ടീമിന്‍റെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ ഭാരത് ആർമിയാണ് ആരോപണവുമായി രംഗത്തെത്തിയത്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്‍റെ നാലാം ദിവസമാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അന്വേഷണം പ്രഖ്യാപിച്ചു.

ഇതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ട്വിറ്ററിൽ നിറയുന്നത്. വളരെ മോശം ഭാഷയിൽ ഒരു കൂട്ടം ആളുകൾ തങ്ങളെ വംശീയമായി അധിക്ഷേപിച്ചെന്നും ആളുകളെ ചൂണ്ടിക്കാണിച്ചതിന് ശേഷവും സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളോട് അവിടെ ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നെന്നും അവർ ആരോപിച്ചു.

സംഭവിച്ചതിൽ ഞാൻ അങ്ങേയറ്റം ഖേദിക്കുന്നു. ക്ഷമിക്കാൻ കഴിയുന്ന കാര്യങ്ങളല്ല സംഭവിച്ചത്. സംഭവത്തിൽ വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം നടത്തുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് അധികൃതർ അറിയിച്ചു.  

Read Previous

ഇന്ത്യയിലേക്ക് വരാനുള്ള പദ്ധതിയിൽ നിന്ന് പിൻമാറി ഗ്രേറ്റ് വാള്‍ മോട്ടോർ

Read Next

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ക്രൈംബ്രാഞ്ച് പരിശോധിക്കും