നീലേശ്വരം: ക്വാറന്റൈൻ ലംഘിച്ച പട്ടാളക്കാരനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. നീലേശ്വരം ചിറപ്പുറം സ്വദേശിയായ പട്ടാളക്കാരനാണ് നാട്ടിൽ തിരിച്ചെത്തി ക്വാറന്റൈൻ ലംഘിച്ച് കറങ്ങി നടന്നത്. ജൂൺ3-ന് നാട്ടിൽ തിരിച്ചെത്തിയ പട്ടാളക്കാരൻ സ്വന്തം വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നതിനിടെയാണ് വീട്ടിൽ നിന്നും പുറത്തിറങ്ങി നാട്ടിൽ കറങ്ങി നടന്നത്. വിവരമറിഞ്ഞെത്തിയ ആരോഗ്യപ്രവർത്തകരും നീലേശ്വരം പോലീസും ഇദ്ദേഹത്തെ പിടികൂടി നീലേശ്വരത്തെ സ്വകാര്യ ലോഡ്ജിൽ ക്വാറന്റൈനിലാക്കി.