ക്വാറന്റൈനിലുണ്ടായിരുന്ന കർണ്ണാടക സ്വദേശി മരിച്ചു

ചീമേനി:ക്വാറന്റൈനിൽ കഴിയുകയായിരുന്ന കർണ്ണാടക സ്വദേശിയെ ചീമേനി ചെമ്പ്രകാനത്തെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ചീമേനി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ജൂൺ 8-ന് ഉച്ചയ്ക്ക്  2.30 മണിക്കാണ് കർണ്ണാടക  സ്വദേശിയായ അബ്ദുൾ റഹ്മാനെ ചെമ്പ്രകാനത്തെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.കർണ്ണാടകയിൽ പോയി തിരിച്ചെത്തിയ ഇദ്ദേഹം ചെമ്പ്രകാനത്ത് വാടക ക്വാർട്ടേഴ്സിൽ ക്വാറന്റൈനിലായിരുന്നു. ചെമ്പ്രകാനത്ത് എസ്.ടി. ആർ ഹൗസിലെ ഇബ്രാഹിം കുട്ടിയുടെ മകൻ ടി.എം. സാജിദിന്റെ ജോലിക്കാരനാണ് പരേതൻ. സംഭവത്തിൽ സാജിദിന്റെ പരാതിയിലാണ് ചീമേനി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. മൃതദേഹം ചീമേനി പോലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി.

Read Previous

ബവ് ക്യൂ ആപ്പിനെതിരെ കണ്‍സ്യൂമര്‍ഫെഡ്

Read Next

തദ്ദേശ തെരഞ്ഞെടുപ്പിന് പ്രചാരണ ബഹളങ്ങൾ ഉണ്ടാവില്ല