ഖത്തറിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് പ്രവർത്തനം തുടങ്ങി

ദോഹ: രാജ്യത്തെ ഏറ്റവും വലിയ സോളർ പ്ലാന്റായ അൽ ഖരാസ സോളർ പവർ പ്ലാന്റ്, അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്തിന് സമർപ്പിച്ചു. വലുപ്പത്തിലും ശേഷിയിലും ഈ മേഖലയിലെ ഏറ്റവും വലിയ പ്ലാന്റുകളിലൊന്നുമാണിത്. പ്ലാന്‍റിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്‍ററിയും ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രദർശിപ്പിച്ചു.

ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനി, മന്ത്രിമാർ, ഷെയ്ഖുമാർ, രാജ്യാന്തര കമ്പനി പ്രതിനിധികൾ എന്നിവർ ഉദ്ഘാടനത്തിന് പങ്കെടുത്തു. 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 1,800,000 സോളാർ പാനലുകളാണ് പ്ലാന്‍റിനുള്ളത്. ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് പാനലുകൾ വൃത്തിയാക്കാൻ റോബോട്ടുകളെ ഉപയോഗിക്കുന്നു.

Read Previous

പയ്യന്നൂർ സ്വദേശി എംഡിഎംഏയുമായി ബേക്കലിൽ പിടിയിൽ

Read Next

പ്രവാസികൾക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിൽ എയർ ഇന്ത്യ എക്സ്പ്രസ് ദുബായ്–കേരള സർവീസ്