കേരളത്തില്‍ നിന്നും ഖത്തറിലേക്ക് ആഗസ്റ്റ് മുതല്‍ വിമാന സര്‍വീസ്; ബുക്കിംഗ് ആരംഭിച്ച് ഖത്തര്‍ എയര്‍വേയ്‌സും ഇന്‍ഡിഗോയും

QatarAirways_Indigo_Flight_From_India

ദോഹ: കേരളത്തില്‍ നിന്നും ഖത്തറിലേക്ക് ഇന്‍ഡിഗോയും ഖത്തര്‍ എയര്‍വേയ്‌സും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ആഗസ്റ്റ് ഒന്നു മുതലാണ് ഇന്‍ഡിഗോ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.
എന്നാല്‍ ഖത്തര്‍ എയര്‍വേയ്‌സ് ആഗസ്റ്റ് അഞ്ചു മുതലാണ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. ഇരു എയര്‍ലൈന്‍സുകളുടെയും വെബ്‌സൈറ്റുകളില്‍ ആഗസ്റ്റില്‍ സര്‍വീസ് നടത്താനിരിക്കുന്ന ഫ്‌ളൈറ്റുകളുടെ ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

ഇന്‍ഡിഗോ വിമാന സര്‍വീസുകളുടെ ഇക്കോണമി ടിക്കറ്റ് നിരക്ക്

തിരുവനന്തപുരത്തു നിന്നും രാവിലെ 10.45 ന് പുറപ്പെട്ട് ബോംബെ വഴി രാത്രി എട്ടു മണിക്ക് ദോഹയില്‍ എത്തിച്ചേരും. 14,164 രൂപ ആണ് ടിക്കറ്റ് നിരക്ക്.

കോഴിക്കോഴിക്കോട് നിന്നും രാത്രി 11.25 ന് പുറപ്പെട്ട് പുലര്‍ച്ചെ ഒരു മണിക്ക് ദോഹയില്‍ എത്തിച്ചേരും. 15,866 രൂപ ആണ് ടിക്കറ്റ് നിരക്ക്.

കൊച്ചിയില്‍ നിന്നും രാവിലെ 11.20 ന് പുറപ്പെട്ട് ഉച്ചക്ക് 1.20 ന് ദോഹയില്‍ എത്തിച്ചേരും. 15,329 രൂപ ആണ് ടിക്കറ്റ് നിരക്ക്.

ഖത്തര്‍ എയര്‍വേയ്‌സ് വിമാന സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക്

ആഗസ്റ്റ് അഞ്ചിന് തിരുവനന്തപുരത്തു നിന്നും വൈകിട്ട് 4.15 പുറപ്പെട്ട് ഡല്‍ഹി വഴി പുലര്‍ച്ചെ 5.10 ന് ദോഹയില്‍ എത്തിച്ചേരും. 67,758 രൂപ ആണ് ടിക്കറ്റ് നിരക്ക്.

ആഗസ്റ്റ് അഞ്ചിന് കോഴിക്കോട് നിന്നും രാത്രി എട്ടു മണിക്ക് പുറപ്പെട്ട് ഡല്‍ഹി വഴി പുലര്‍ച്ചെ 5.10 ന് ദോഹയില്‍ എത്തിച്ചേരും. 67043 രൂപ ആണ് ടിക്കറ്റ് നിരക്ക്.

ആഗസ്റ്റ് ആറിന് കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 3.45 ന് പുറപ്പെട്ട് പുലര്‍ച്ചെ 5.30 ന് ദോഹയില്‍ എത്തിച്ചേരും. 34,963 രൂപ ആണ് ടിക്കറ്റ് നിരക്ക്.

Read Previous

മഹാമേള ജനങ്ങളെ വെല്ലുവിളിക്കുന്നു

Read Next

ഫാഷൻഗോൾഡ് പയ്യന്നൂർ കെട്ടിടം നിക്ഷേപകർക്ക് കൈമാറാൻ രഹസ്യനീക്കം