ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്ന ലുസൈലിലെ ആദ്യ കിക്കോഫിന് തീയതി കുറിച്ചു

ദോഹ: ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്ന ലുസൈലിലെ കളിമുറ്റത്ത്​ പന്തുരുളാൻ തീയതി കുറിച്ചു. ആദ്യ കിക്കോഫ് ഓഗസ്റ്റ് 11ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും. സ്റ്റേഡിയത്തിലെ എല്ലാ നിർമ്മാണ ജോലികളും പൂർത്തിയായി. ഖത്തർ സ്റ്റാർസ് ലീഗിലെ അൽ അറബി-അൽ റയ്യാൻ മത്സരത്തിനാണ് ലോകകപ്പിന്‍റെ സ്വപ്ന വേദി സാക്ഷ്യം വഹിക്കുക.

സ്റ്റാർസ് ലീഗ് മാറ്റിയ മത്സരത്തിന്‍റെ ഫിക്സ്ചർ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 11 വ്യാഴാഴ്ച രാത്രി 7.40നാണ് മത്സരം.

ലോകകപ്പിന് സജ്ജമായി എട്ടിൽ ഏഴ്​ വേദികളും ഇതിനകം മത്സരങ്ങൾക്ക്​ സാക്ഷിയായി കഴിഞ്ഞിരുന്നു.ഖലീഫ ഇന്‍റർനാഷണൽ സ്റ്റേഡിയം, എഡ്യൂക്കേഷണൽ സിറ്റി സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം, അൽ ജാനൂബ് സ്റ്റേഡിയം, അഹ്മദ് ബിൻ അലി സ്റ്റേഡിയം എന്നിവിടങ്ങളിലും സ്റ്റാർസ് ലീഗ് മത്സരങ്ങൾ നടക്കും.

Read Previous

പെൺകുട്ടിക്ക് നേരെ പീഡനശ്രമം

Read Next

കർണാടകത്തിൽ ബിജെപിക്ക് ആശ്വാസമായി സർവ്വേ ഫലം