ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദോഹ: ഖത്തര്‍| ലോകകപ്പിനോട് അനുബന്ധിച്ച് മദ്യ നയത്തില്‍ മാറ്റം വരുത്തി ഖത്തര്‍. ടിക്കറ്റ് എടുത്ത് ആരാധകര്‍ക്ക് മത്സരത്തിന് മൂന്ന് മണിക്കൂര്‍ മുമ്പും മത്സര ശേഷം ഒരു മണിക്കൂര്‍ നേരത്തേക്കും ആല്‍ക്കഹോളിക്ക് ബിയര്‍ വാങ്ങാന്‍ അനുമതിയുണ്ടാകും. വേള്‍ഡ് കപ്പിന്റെ സ്പോണ്സര്മാരില് പ്രധാനിയായ ബഡ്വെയ്സറിനാണ് ബിയര്‍ വില്‍പ്പനക്കുളള അവകാശമുളളത്. സ്റ്റേഡിയത്തിനകത്ത് ബിയര്‍ വില്‍ക്കില്ല. പകരം അനുബന്ധ കേന്ദ്രങ്ങളിലാകും വില്പന നടക്കുക. മദ്യ വില്പനക്ക് നിയന്ത്രണങ്ങളുളള രാഷ്ട്രത്തില്‍ ലോകകപ്പ് നടക്കുമ്പോള്‍ ടൂര്‍ണമെന്റിന്റെ സ്പോണ്സര് ഒരു പ്രമുഖ ബിയര്‍ ബ്രാന്റാണെന്ന് പ്രത്യേകതയും ഉണ്ട്. അതുപോലെ ഫിഫയുടെ പ്രധാന ഫാന്‍ സോണായ ദോഹയില്‍ വൈകുന്നേരം 6:30 മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ ബീയര്‍ വില്‍ക്കാനുളള പ്രത്യേക അനുവാദവും നല്‍കിയിട്ടുണ്ട്. എന്നാല്‍ എപ്പോള്‍ മുതല്‍, ഏത് വിലക്ക് ആരാധകര്‍ക്ക് ബിയര്‍ വില്‍ക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.