പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് ഗിന്നസ് റെക്കോർഡ് നേടി ഖത്തർ

ദോഹ: ഖത്തറിന് മറ്റൊരു ഗിന്നസ് വേൾഡ് റെക്കോർഡ് കൂടി. 14,183 റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ ഉപയോഗിച്ചാണ് റെക്കോർഡ്. ബോട്ടിലുകൾ ഉപയോഗിച്ച് ‘ഖത്തർ’ എന്ന വാക്ക് രൂപീകരിച്ചാണ് നേട്ടം കൈവരിച്ചത്.

ഖത്തർ 2022 സുസ്ഥിരതാ വാരത്തിന്‍റെ ഭാഗമായി സീഷോർ റീസൈക്ലിംഗ് ആൻഡ് സസ്റ്റൈനബിലിറ്റി സെന്‍ററാണ് പരിപാടി സംഘടിപ്പിച്ചത്. സംഘടനാ നിലവാരത്തിൽ തന്നെ മതിപ്പുളവാക്കുന്നതായിരുന്നു നേട്ടമെന്ന് ജഡ്ജി പ്രവീൺ പട്ടേൽ പറഞ്ഞു.

2021 ജൂൺ 7ന് സൗദിയിലെ അൽ-ഇത്തിഫാഖ് ക്ലബാണ് ഇതിന് മുമ്പത്തെ റെക്കോർഡ് സ്ഥാപിച്ചത്. “സലാം” എന്ന വാക്കാണ് ബോട്ടിലുകൾ ഉപയോഗിച്ച് അന്ന് അറബിയിൽ എഴുതിയത്.

K editor

Read Previous

ബാലറ്റില്‍ 1 എന്നെഴുതി വോട്ട് ചെയ്യണമെന്നത് ഖർഗെക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമെന്ന് തരൂർ

Read Next

കോട്ടയത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ തൂങ്ങിമരിച്ച നിലയിൽ