ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഖത്തര്‍: ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ചതിന് ശേഷം ഖത്തർ പല തരം വിമർശനങ്ങൾ നേരിട്ടുവെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി. രാജ്യത്തെ തന്നെ അപമാനിക്കുന്ന രീതിയിലാണ് വിമർശനങ്ങൾ ഉയർന്നത്. എന്നാൽ തങ്ങൾ എല്ലാം ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്തുവെന്നും അമീർ പറഞ്ഞു.
കെട്ടുകഥകളും ഇരട്ടത്താപ്പുകളും ഖത്തറിനെതിരെ പ്രചരിപ്പിച്ചു. എന്നാൽ ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് മനസിലാക്കിയപ്പോൾ പലരും ചോദ്യം ചെയ്യാൻ മുന്നോട്ട് വന്നുവെന്നും അദ്ദേഹം പറഞ്ഞു. അറബ് രാജ്യങ്ങളുടെ ഉപദേശക ശൂറാ കൗൺസിലിന്‍റെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തർ പോലൊരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഫിഫ ലോകകപ്പ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് വലിയ പരീക്ഷണമാണ്. ഞങ്ങൾ അത് വിജയകരമായി പൂർത്തിയാക്കും. ഇത്രയും വലിയ പരിപാടിക്ക് ആതിഥ്യമരുളേണ്ടി വരുമ്പോൾ ഖത്തർ ഇതുവരെ കൈവരിച്ചതും നേടിക്കൊണ്ടിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും ലോകത്തിന്‍റെ ശ്രദ്ധയിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.