ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ്; ഫിഫ വിറ്റത് 24.5 ലക്ഷം ടിക്കറ്റുകള്‍

ഖത്തര്‍: 2022 ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി ടിക്കറ്റ് വില്‍പ്പനയില്‍ റെക്കോർഡിട്ട് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് മുന്നോടിയായി 2.4 മില്യൺ ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ അറിയിച്ചു.

അവയിൽ ഭൂരിഭാഗവും ജൂലൈ 5 നും 16 നും ഇടയിൽ വിറ്റഴിച്ചതാണ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കുള്ള ടിക്കറ്റിന് ഡിമാൻഡ് കൂടുതലാണ്. കാമറൂൺ-ബ്രസീൽ, സെർബിയ-ബ്രസീൽ, പോർച്ചുഗൽ-യുറുഗ്വായ്, ജർമ്മനി-കോസ്റ്റാറിക്ക, ഓസ്ട്രിയ-ഡെൻമാർക്ക് എന്നീ മത്സരങ്ങളുടെ ടിക്കറ്റുകളാണ് കൂടുതല്‍ വിറ്റുപോയത്.

ഖത്തർ, സൗദി അറേബ്യ, അമേരിക്ക, മെക്സിക്കോ, യുഎഇ, ഇംഗ്ലണ്ട്, അർജന്‍റീന, ബ്രസീൽ, വെയിൽസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ ടിക്കറ്റുകൾ സ്വന്തമാക്കിയിരിക്കുന്നത്.

Read Previous

ട്വിറ്റര്‍ ഉപയോഗത്തിന്റെ പേരില്‍ സൗദിയിൽ യുവ ഗവേഷകയ്ക്ക് 34 വര്‍ഷം തടവ്

Read Next

മലയാള സിനിമയിൽ ദുബായിലെ പാക്കിസ്ഥാൻ മോഡൽ അരങ്ങേറ്റം കുറിച്ചു