ഖത്തർ കോവിഡ് മുക്തമാകുന്നു ജനജീവിതം സാധാരണ നിലയിലേക്ക്

കെ. കെ. മുനീർ ആറങ്ങാടി

ഖത്തർ  : കോവിഡ് വ്യാപനം തടയുന്നതിന് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന പല നിയന്ത്രണങ്ങളും പിൻവലിച്ചു. ആദ്യഘട്ടത്തിൽ കോവിഡ് തീവ്രത രേഖപ്പെടുത്തിയ വ്യവസായ മേഖല  മാത്രമാണ് സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. തുടക്കത്തിൽ കോവിഡ് രോഗികളുടെ എണ്ണം ലക്ഷത്തിന് മുകളിലായിരുന്നു. ഇപ്പോളത് മൂവായിരത്തിന് താഴെയാണ്.  പുതിയ രോഗികളുടെ എണ്ണം ദിനേന വർദ്ധിക്കുന്നുമുണ്ട് കോവിഡിന്റെ പശ്ചാത്തലത്തിൽ ഖത്തർ ആരോഗ്യ മന്ത്രാലയം വികസിപ്പിച്ചെടുത്ത ഇഹ്തിറാസ് ആപ്പിന് ജനങ്ങളിൽ നിന്നും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

കോവിഡ് രോഗികളെ കണ്ടെത്താനും സമൂഹ വ്യാപനം തടയാനും ആപ്പ് സഹായകമായതായി ആരോഗ്യ മന്ത്രാലയം വിലയിരുത്തി. പൊതുസ്ഥലങ്ങളിൽ  പ്രവേശിക്കണമങ്കിൽ ഇഹ്തിറാസ് ആപ്പിൽ പച്ച തെളിയണമെന്ന് നിർബ്ബദ്ധമാണ്.  രോഗം ബാധിച്ച് പരിശോധനയ്ക്ക് വിധേയമാകുന്നവർ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നത് തടയാൻ ആപ്പു മൂലം കഴിഞ്ഞതായും രാജ്യം ഉടൻ കോവിഡ് മുക്തമാകുമെന്നും അധികൃതർ പ്രത്യാശപ്രകടിപ്പിച്ചു.

പുതിയ രോഗികൾ കുറവാണെങ്കിലും, കോവിഡിന്റെ മൂന്നാം  വരവിനെ കരുതലോടെ നോക്കിക്കാണണമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഖത്തർ ഭരണ കൂടം അധികൃതർ മുന്നറിയിപ്പ് നൽകി.

LatestDaily

Read Previous

കെഎസ്ആർടിസിയുടെ ആദ്യ ഫുഡ് ട്രക്ക് ഒരുങ്ങി

Read Next

പതിനൊന്നുകാരി തൂങ്ങി മരിച്ച നിലയിൽ