ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദോഹ : കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിവിധ ഘട്ടങ്ങളിലായി പിൻവലിക്കാൻ ഖത്തർ തീരുമാനിച്ചു. കോവിഡ് മുന്‍കരുതല്‍ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കും നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുക. ഇന്നലെ രാത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഖത്തർ വിദേശകാര്യ സഹമന്ത്രിയും ദേശീയ ദുരന്ത നിവാരണ സമിതി വക്താവുമായ ലുല്‍വ അല്‍ ഖാദിറാണ് നിര്‍ണ്ണായക തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ജൂൺ പതിനഞ്ചു മുതലാണ് നിയന്ത്രണങ്ങൾ നീക്കിക്കൊണ്ടുള്ള ആദ്യഘട്ടം നിലവിൽ വരിക. ജൂൺ 15 മുതൽ തുടങ്ങി സെപ്റ്റംബറോടെ എല്ലാ നിയന്ത്രണങ്ങളും പൂർണ്ണമായും നീക്കം ചെയ്യും.. ആഗസ്റ്റ് മുതലുള്ള മൂന്നാം ഘട്ടത്തിൽ രാജ്യത്തേക്ക് മടങ്ങിവരുന്നവർക്കുള്ള വിമാനങ്ങൾ അനുവദിക്കും. നിലവിൽ വിദേശത്തു നിന്ന്, രാജ്യത്തേക്ക് മടങ്ങിയെത്തുന്ന താമസക്കാർക്ക് വേണ്ടിയാണിത്.