ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോട്ടയം: കോട്ടയം സംക്രാന്തിക്കടുത്തുള്ള കുഴിയായിപ്പടിയിൽ മത്സ്യവലയ്ക്കുള്ളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. ഏഴടി നീളമുള്ള പെരുമ്പാമ്പ് ആണ് വലയിൽ കുടുങ്ങിയത്. കുഴിയാലിപ്പടി പൊന്നാറ്റിൻപാറ രാജു തോട്ടിൽ ഇട്ട മത്സ്യവലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്.
രാവിലെ 7.30 ഓടെ മത്സ്യവല ഉയർത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. പിന്നാലെ പാറമ്പുഴയിലെ ഫോറസ്റ്റ് ഓഫീസ് അധികൃതരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് ഇവർ എത്തി പാമ്പിനെ കൊണ്ടുപോയത്.
പെരുമ്പാമ്പിനെ ഏതെങ്കിലും വനമേഖലയിലേക്ക് വിടാനാണ് അധികൃതരുടെ തീരുമാനം. പ്രദേശത്ത് സമീപത്ത് ഒരിടത്തും പെരുമ്പാമ്പിനെ കണ്ടിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കോട്ടയം നഗരത്തിനോട് ചേർന്നുള്ള പ്രദേശമാണിത്. കഴിഞ്ഞയാഴ്ചയും നഗരപ്രദേശത്ത് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.