അമ്മയും കുഞ്ഞും ആശുപത്രി വൈദ്യുതീകരണം രണ്ടാഴ്ചക്കകം

കാഞ്ഞങ്ങാട്: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പ്രവർത്തന സജ്ജമാവാത്ത പുതിയകോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിയുടെ വൈദ്യുതീകരണം രണ്ടാഴ്ചക്കകം പൂർത്തീകരിക്കാൻ ധാരണയായി. ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തിക്കുള്ള  ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് എത്രയും വേഗത്തിൽ ട്രാൻസ്ഫോമർ സ്ഥാപിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ഇതിനാവശ്യമായ തുക അനുവദിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, പി. ബേബി ബാലകൃഷ്ണൻ, ജില്ലാകലക്ടർ സ്വാഗത് ഭണ്ഡാരി, എന്നിവർ കഴിഞ്ഞ ദിവസം പ്രവൃത്തി പുരോഗതി വിലയിരുത്തി.

അടുത്ത മാസം അവസാനത്തോടെ ആശുപത്രി പ്രവർത്തനമാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ: കെ. ആർ. രാജൻ, ഡപ്യൂട്ടി ഡിഎംഒ, ഡോ: ഏ. ടി. മനോജ്, ഡപ്യൂട്ടി സൂപ്രണ്ട് ചന്ദ്രമോഹൻ, എന്നിവരും പൊതുമരാമത്ത് എഞ്ചിനീയർമാരും ചർച്ചയിൽ പങ്കെടുത്തു.

LatestDaily

Read Previous

കോവിഡ് പരിശോധന നടത്തിയ യുവാവിന്റെ തൊണ്ട മുറിഞ്ഞ് ആശുപത്രിയിൽ

Read Next

സിപിഎമ്മിന്റെ ആശുപത്രി സ്വപ്നത്തിന് ചിറക്