പുതിയകോട്ടയിൽ നാളെ ലീഗ് കൺവെൻഷൻ, കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ്ഗ് ടൗൺ മുസ്്ലിം ലീഗും യൂത്ത് ലീഗും സംയുക്തമായി നാളെ വൈകീട്ട് നാലിന് പുതിയകോട്ട മുൻസിപ്പൽ ലീഗ് ഓഫീസിൽ കൺവെൻഷനും മെട്രോ മുഹമ്മദ്ഹാജി അനുസ്മരണവും സംഘടിപ്പിക്കും.

മുസ്്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. വാർഡ് ലീഗ് പ്രസിഡണ്ട് സി. അബ്ദുല്ലഹാജി അധ്യക്ഷത വഹിക്കും.

പഠന സൗകര്യമില്ലാത്ത കുട്ടികൾക്കുള്ള ടെലിവിഷൻ സെറ്റുകളുടെ വിതരണം എം.ബിഎം അഷ്റഫും സലീം ഇട്ടമ്മലും നിർവ്വഹിക്കും.

മുസ്്ലിം ലീഗ് ജില്ലാ സിക്രട്ടറി കെ. മുഹമ്മദ്കുഞ്ഞി, കെ.എം.സി.സി നേതാവ് അസ്്ലം, കർഷക സംഘം ജില്ലാ ട്രഷറർ പാലാട്ട് ഇബ്രാഹിം, ലീഗ് മണ്ഡലം പ്രസിഡണ്ട് എം.പി ജാഫർ, മുൻസിപ്പൽ ലീഗ് പ്രസിഡണ്ട് അഡ്വ. എൻ.ഏ ഖാലിദ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് വസീം പടന്നക്കാട്, മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട്  റമീസ് ആറങ്ങാടി, പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് പി.ഏ റഹ്മാൻ ഹാജി, മുൻസിപ്പൽ പ്രസിഡണ്ട് അബ്ദുറസാക്ക് തായിലക്കണ്ടി, വാർഡ് സിക്രട്ടറി ഹംസ, ട്രഷറർ എച്ച്. റഷീദ് എന്നിവർ പ്രസംഗിക്കും.

ഹൊസ്ദുർഗ്ഗ് ടൗൺ മുസ്്ലിം ജുമാമസ്ജിദ് ഖത്തീബ് ഒ.പി അബ്ദുല്ല സഖാഫിയുടെ പ്രാർത്ഥയോടെയായിരിക്കും കൺവെൻഷൻ  ആരംഭിക്കുന്നത്.

LatestDaily

Read Previous

വെള്ളരിക്കുണ്ട് പള്ളി വികാരിക്കെതിരെ ആരോപണങ്ങളുമായി ട്രസ്റ്റിമാർ

Read Next

നീലേശ്വരത്ത് നിസ്ക്കാരത്തിന് തിരിച്ചറിയൽ കാർഡ്