‘പുഷ്പ ദി റൂൾ’; ഷെഡ്യൂളിൽ ജോയിന്‍ ചെയ്ത് ഫഹദ് ഫാസിൽ

വിശാഖപട്ടണം: ‘പുഷ്പ ദി റൂൾ’ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്ന ഫഹദ് ഫാസിൽ വിശാഖപട്ടണത്തെ ഷെഡ്യൂളിൽ ജോയിന്‍ ചെയ്തിരിക്കുകയാണിപ്പോൾ.

ആദ്യ ഭാഗത്തിൽ ബന്‍വാര്‍ സിംഗ് ശെഖാവത്ത് എന്ന ഐപിഎസ് ഓഫീസറായി കൈയടി നേടിയ ഫഹദ് രണ്ടാം ഭാഗത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫഹദിന്‍റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു പുഷ്പ.

2024 മാർച്ചിൽ ചിത്രം റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

Read Previous

20 മില്യൺ ഫോളോവേഴ്സ്; ദക്ഷിണേന്ത്യന്‍ നടന്മാരെ പിന്നിലാക്കി അല്ലു അര്‍ജുന്‍

Read Next

തിരഞ്ഞെടുപ്പിലെ വൻ വിജയം; പ്രവർത്തകരോട് ഫ്ലാഷ് ഓൺ ചെയ്ത് ആദരവര്‍പ്പിക്കാന്‍ അഭ്യർഥിച്ച് മോദി