പ്രശസ്ത പഞ്ചാബി നടി ദല്‍ജീത് കൗര്‍ അന്തരിച്ചു

ലുധിയാന: പ്രശസ്ത പഞ്ചാബി നടി ദൽജീത് കൗർ (69) അന്തരിച്ചു. നിരവധി പഞ്ചാബി ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ എത്തിയ കൗർ കഴിഞ്ഞ മൂന്ന് വർഷമായി ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു. ഒരു വർഷത്തിലേറെയായി കോമയിലായിരിക്കെ സുധാറിലെ ബന്ധുവീട്ടിൽ വച്ച് പുലർച്ചെയായിരുന്നു അന്ത്യം. ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ദൽജീത് ചലച്ചിത്ര രംഗത്തേക്ക് കടന്ന് വരുന്നത്.

1976 ൽ പുറത്തിറങ്ങിയ ‘ദാസ്’ ആയിരുന്നു ആദ്യ ചിത്രം. പട് ജട്ടന്‍ ദേ (1983), മാംല ഗര്‍ബര്‍ ഹേ (1983), കി ബാനു ദുനിയ ദാ (1986), പട്ടോല (1988), സൈദ ജോഗന്‍ (1979) എന്നിവയാണ് മറ്റുചിത്രങ്ങള്‍.

Read Previous

ആർസിസി നിയമനങ്ങളിലും സിപിഎം ഇടപെടൽ; ശുപാർശ നൽകിയത് കുടുംബശ്രീയിലൂടെ

Read Next

മുംബൈ-സിംഗപ്പൂര്‍ സമുദ്രാന്തര കേബിള്‍; മിസ്റ്റ് ഉടൻ ആരംഭിക്കും