Breaking News :

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പുനർ വിവാഹിതനാകുന്നു

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ നാളെ വീണ്ടും വിവാഹിതനാകുന്നു. 48 കാരിയായ മൻ ഗുർപ്രീത് കൗറിനെയാണ് വിവാഹം കഴിക്കുന്നത്. ചണ്ഡിഗഢിലെ അദ്ദേഹത്തിന്‍റെ വസതിയിൽ ലളിതമായ രീതിയിലായിരിക്കും ചടങ്ങുകൾ നടക്കുക. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുക. ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ചടങ്ങിൽ പങ്കെടുത്തേക്കും.

ഭഗവന്ത് മൻ തന്‍റെ ആദ്യ ഭാര്യയെ 6 വർഷം മുമ്പ് വിവാഹമോചനം ചെയ്തിരുന്നു. ഈ ദാമ്പത്യത്തിൽ രണ്ട് കുട്ടികളുണ്ട്. ആദ്യ ഭാര്യയും മക്കളും അമേരിക്കയിലാണ് താമസിക്കുന്നത്. മാർച്ച് 16ന് നടന്ന ഭഗവന്ത് മന്നിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അവർ പങ്കെടുത്തിരുന്നു.

2011ലാണ് ഭഗവന്ത് മൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 2014ൽ ആം ആദ്മി പാർട്ടി ടിക്കറ്റിൽ ആദ്യമായി സംഗ്രൂരിൽ നിന്ന് എംപിയായി. 2019 ലും അദ്ദേഹം സംഗ്രൂരിൽ നിന്ന് തിരഞ്ഞെടുപ്പിൽ വിജയിച്ചു. 2022 ൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വൻ വിജയം നേടി. 2014 ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ ആദ്യ ഭാര്യ ഇന്ദർജിത് കൗർ അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തിയിരുന്നു.

Read Previous

അസീസ് ആത്മഹത്യ പൊതുവാൾ മുങ്ങി

Read Next

ഫ്രൈഡേയുടെ പത്തു ലക്ഷം;  ഭാരവാഹികൾ മൗനത്തിൽ