പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിവാഹിതനാകുന്നു

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ഭഗവന്ത് മൻ വിവാഹിതനാവുന്നു. ജൂലൈ ഏഴിനാണ് വിവാഹം. പഞ്ചാബ് സ്വദേശിനിയായ ഡോ.ഗുർപ്രീത് കൗറാണ് വധു.

വിവാഹമോചനത്തിന് ആറ് വർഷം ശേഷമാണ് ഭഗവന്ത് മൻ വീണ്ടും വിവാഹിതനാകാൻ ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മറ്റ് വിശിഷ്ടാതിഥികളും വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആറു വർഷം മുമ്പ് ഭഗവന്ത് മൻ തന്‍റെ ആദ്യ ഭാര്യ ഇന്ദർപ്രീത് കൗറിനെ വിവാഹമോചനം ചെയ്തു. ആദ്യ ഭാര്യയും രണ്ട് മക്കളും അമേരിക്കയിലാണ് താമസിക്കുന്നത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഭഗവന്തിന്‍റെ മക്കൾ എത്തിയിരുന്നു. ജനുവരിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

Read Previous

സഞ്ജു സാംസണ്‍ ഏകദിന ടീമില്‍; വെസ്റ്റ് ഇന്‍ഡീസിന് എതിരെ ശിഖര്‍ ധവാന്‍ നയിക്കും

Read Next

സ്‌പൈസ് ജെറ്റിന് ഡി.ജി.സി.എയുടെ നോട്ടീസ്