പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനായി

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനായി. കുടുംബസുഹൃത്തും ഡോക്ടറുമായ ഗുർപ്രീത് കൗറാണ് വധു. ചണ്ഡീഗഢിലെ മന്ന്റെ വസതിയിൽ നടന്ന ചടങ്ങിലേക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമാണ് ക്ഷണിച്ചിരുന്നത്. (ഭഗവന്ത് മാൻ വിവാഹ ചിത്രങ്ങൾ)

അമ്മയുടെയും സഹോദരിയുടെയും നിർബന്ധപ്രകാരമാണ് ഭഗവന്ത് മാൻ ഡോക്ടർ ഗുർപ്രീതിനെ തന്‍റെ ജീവിത പങ്കാളിയാക്കിയത്.

ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ പെഹോവ സ്വദേശിയാണ് ഗുർപ്രീത് കൗർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൂടാതെ അടുത്ത സുഹൃത്തുക്കളും പാർട്ടി നേതാക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

Read Previous

ശ്രീജിത്ത് രവി കുറ്റസമ്മതം നടത്തി;ഒരു രോഗമുണ്ടെന്ന് പ്രതിയുടെ മൊഴി

Read Next

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശയമെന്ന് ഒമര്‍ ലുലു