അജ്ഞലി ദുരൂഹത ഇരട്ടിച്ചു

കാഞ്ഞങ്ങാട്: നാട്ടുകാരും വീട്ടുകാരും മൂക്കത്ത് വിരൽ വെച്ച് ഉറ്റുനോക്കിയ പുല്ലൂർ പൊള്ളക്കട പെൺകുട്ടി  അജ്ഞലിയുടെ തിരോധാനത്തിൽ ദുരൂഹത ഇരട്ടിച്ചു. വിവാഹം നിശ്ചയിക്കുകയും, വീട്ടുകാർ പത്തര ലക്ഷം രൂപയുടെ  സ്വർണ്ണാഭരണങ്ങൾ വാങ്ങി സൂക്ഷിക്കുകയും, സ്വന്തം പ്രതിശ്രുത വരനെ പൂർണ്ണമായും ഇഷ്ടപ്പെട്ട് അയാൾക്കൊപ്പം ബീച്ചിൽച്ചെന്ന് ഫോട്ടോഗ്രാഫറെ ഏർപ്പെടുത്തി ദാമ്പത്യ ജീവിതത്തിന്റെ തുടക്കമെന്നോണം പ്രണയ സല്ലാപങ്ങളുടെ വിവിധ പോസുകളിലുള്ള പടങ്ങളെടുക്കുകയും, ചെയ്ത ഒരു ഇരുപത്തിരണ്ടുകാരി പെൺകുട്ടി ഒരു സുപ്രഭാതത്തിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന പത്തരലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളുമായി വീടുവിട്ടുപോയ സംഭവം ഏറെ ഗൗരവത്തോടെയാണ് കല്ല്യാണ പ്രായമായ പെൺമക്കളുള്ള രക്ഷിതാക്കൾ ഉറ്റുനോക്കുന്നത്.

വിവാഹ നിശ്ചയത്തിന് ശേഷം ഉദുമ സ്വദേശിയായ പ്രതിശ്രുത വരൻ അജ്ഞലിയുടെ വീട്ടിലെത്തി കൂടെക്കൊണ്ടുപോയി കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് സ്വന്തം പ്രതിശ്രുത വധുവിന് വാങ്ങി സമ്മാനിച്ച സാമാന്യം വില കൂടിയ സെൽഫോണുമായാണ് അജ്ഞലി വീടുവിട്ടതെന്ന ചതിയും ഈ തിരോധാനത്തിൽ  ദാമ്പത്യം കൊതിക്കുന്ന നാട്ടിലെ യുവ മിഥുനങ്ങൾ ഇതിനകം നല്ല പാഠമാക്കി മനസ്സിൽ സൂക്ഷിക്കുമ്പോഴാണ് അജ്ഞലിയെ അമ്പലത്തറ പോലീസ് തെലുങ്കാന  കച്ചിഗുഡയിലെ ഒരു സാധാരണ ലോഡ്ജിൽ നിന്ന് തെലുങ്കാന മലയാളികളുടെ സഹായത്തോടെ അമ്പലത്തറ പോലീസ് കസ്റ്റഡിയിലെടുത്ത് ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയത്.

വീടുവിട്ടുപോകുന്ന പെൺകുട്ടികളെ കണ്ടെത്തിയാൽ സ്വാഭാവിക നിയമ നടപടിക്രമമെന്ന നിലയിൽ ലൈംഗികബന്ധം  നടന്നിട്ടുണ്ടോ എന്ന് ഉറപ്പിക്കാൻ ശാസ്ത്രീയ രീതിയിലുള്ള വൈദ്യ പരിശോധനയ്ക്ക് സർക്കാർ ആശുപത്രിയിലെത്തിക്കാറുണ്ട്. അജ്ഞലിയാകാട്ടെ ഈ വൈദ്യപരിശോധനയുമായി തീർത്തും നിസ്സഹകരിച്ച സംഭവം പൊതു സമൂഹത്തിന് നൽകുന്ന ചിത്രം മറ്റൊന്നാണ്.

താൻ ഇക്കയോടൊപ്പമാണ് പോകുന്നതെന്ന് വീടുവിടുമ്പോൾ അജ്ഞലി എഴുതിയ കത്തിൽ വ്യക്തമാക്കിയിരുന്നു. അജ്ഞലിയുടെ ഇക്ക ആരാണെന്നറിയാൻ പോലീസ് കഴിവിന്റെ പരമാവധി  പരിശ്രമങ്ങൾ   നടത്തിയെങ്കിലും, പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് അജ്ഞലി ഒഴിഞ്ഞുമാറുകയായിരുന്നു.

അജ്ഞലി വീട്ടിൽ തിരിച്ചെത്തിയ ശേഷം ഈ പെൺകുട്ടിയുമായി ഒരു കൂടിക്കാഴ്ച നടത്തി പെൺകുട്ടിയുടെ അത്യന്തം ദുരൂഹത നിറഞ്ഞ തെലുങ്കാന യാത്രയെക്കുറിച്ച് അന്വേഷിക്കാനുള്ള ശ്രമങ്ങൾ ലേറ്റസ്റ്റ് അന്വേഷണ സംഘം പലവഴിക്കും അജ്ഞലിയുടെ രക്ഷിതാക്കളുമായി നടത്തിയെങ്കിലും, അവർ ആശ്രമങ്ങളെല്ലാം പരാജയപ്പെടുത്തുകയും,  പെൺകുട്ടിയെ കാണാൻ ബന്ധുക്കൾപോലും വീട്ടിലേക്ക് വരേണ്ടതില്ലെന്ന തീരുമാനത്തിലെത്തി അജ്ഞലിയെ വീട്ടുതടങ്കലിലിടുകയുമായിരുന്നു.

ഒരാളുടെ പിൻബലമില്ലാതെ ഒരു ഇരുപത്തിരണ്ടുകാരിക്ക് തനിച്ച് മൂന്ന് സംസ്ഥാനങ്ങൾ കടന്ന് യാത്ര ചെയ്ത് തെലുങ്കാനയിലെ കൊച്ചു പട്ടണത്തിലെത്തിച്ചേരാൻ ഒരിക്കലും കഴിയില്ലെന്ന് പൊതു സമൂഹം ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നു. ഈ ദുരൂഹത അകറ്റാൻ അജ്ഞലിയെ നേരിലോ ഫോണിലോ സംസാരിക്കാൻ ലേറ്റസ്റ്റ് നടത്തിയ ശ്രമങ്ങൾ യുവതിയുടെ വീട്ടുകാർ തന്നെ പരാജയപ്പെടുത്തിയതിലും സംശയങ്ങൾ ഉയർന്നിട്ടുണ്ട്.

LatestDaily

Read Previous

പെരിയ കൊല പ്രതികൾ ജയിലിൽ, ഔഫ് കൊല പ്രതികൾ വീട്ടിൽ

Read Next

പെരിയ പ്രതികളുടെ ഭാര്യമാരുടെ ജോലിക്ക് പിന്നിൽ പി. ബേബിയും , കെ. മണികണ്ഠനും