ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: പുലിറ്റ്സർ പുരസ്കാര ജേതാവായ ഫോട്ടോ ജേർണലിസ്റ്റ് സന്ന ഇര്‍ഷാദ് മാട്ടൂവിനെ മതിയായ യാത്രാ രേഖകൾ ഉണ്ടായിരുന്നിട്ടും ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞതായി പരാതി. പുലിസ്റ്റർ പുരസ്കാരം സ്വീകരിക്കുന്നതിനായി ന്യൂയോർക്കിലേക്ക് പോകുകയായിരുന്നു അവർ.
കഴിഞ്ഞ 4 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തന്റെ അന്താരാഷ്ട്ര യാത്രകൾ തടയുന്നത് എന്ന് സന്ന ട്വിറ്ററിൽ കുറിച്ചു. സന്നയുടെ ആരോപണങ്ങൾക്ക് ഇതുവരെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.
“കാരണമില്ലാതെ നാലു മാസത്തിനിടെ രണ്ടാം തവണയാണ് എന്റെ യാത്ര തടയുന്നത്. അധികൃതരെ അറിയിച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ല. പുലിറ്റ്‌സര്‍ അവാര്‍ഡ് ദാന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുകയെന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സാധിക്കുന്നതാണ്”. സന്ന കുറിച്ചു.