പി ടി ഉഷ ഡൽഹിയിലെത്തി; നേതാക്കളെ കണ്ടു

ന്യൂഡൽഹി: ഒളിമ്പ്യൻ പി ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ ഡൽഹിയിലെത്തി. മുൻ ഡൽഹി ബിജെപി പ്രസിഡന്‍റും എംപിയുമായ മനോജ് തിവാരി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉഷയെ സ്വീകരിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. ഉഷയ്ക്കൊപ്പം ഭർത്താവ് വി ശ്രീനിവാസനും ഉണ്ടായിരുന്നു.

ഉഷ പാർലമെന്‍റിലെത്തി എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി.

ബുധനാഴ്ച രാവിലെ 11 മണിക്ക് ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

Read Previous

നീറ്റ് വിവാദം; കൊല്ലത്തെ കോളേജില്‍ സംഘര്‍ഷവും, ലാത്തിച്ചാര്‍ജും

Read Next

‘ഫഹദിൻ്റെ അഭിനയ ജീവിതത്തിലെ അസാമാന്യ പ്രകടനമായിരിക്കും’; മലയൻകുഞ്ഞിനെ കുറിച്ച് ഫാസിൽ