ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂര്‍: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ നിർദേശം നൽകി. മുഖ്യമന്ത്രിയ്ക്ക് നേരെ വധശ്രമം ഉൾപ്പെടെയുള്ള കേസുകളിലാണ് നിർദേശം. കാപ്പ ചുമത്താൻ കണ്ണൂർ ജില്ലാ കളക്ടറോട് പൊലീസ് അനുമതി തേടിയിട്ടുണ്ട്. പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.
ഡിഐജി തലത്തില്‍ നിന്നാണ് കളക്ടറുടെ അനുമതി തേടിയുള്ള അപേക്ഷ പോയിട്ടുള്ളത്. കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും കണക്കിലെടുത്ത് ഫർസീൻ മജീദിനെ കണ്ണൂർ ജില്ലയിൽ നിന്ന് നാടുകടത്തണമെന്നാണ് പൊലീസ് പറയുന്നത്. ഫർസീൻ മജീദിനെ ജില്ലയിൽ തുടരാൻ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതിനാൽ ഫർസീൻ മജീദിനെ എത്രയും വേഗം നാടുകടത്തണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമം, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളും പഴയ കേസുകളും ഉള്‍പ്പെടുത്തിയാണ് കളക്ടർക്ക് ശുപാർശ നൽകിയിട്ടുള്ളത്. ശുപാർശ കളക്ടർ അംഗീകരിച്ച് അന്തിമ അംഗീകാരം നൽകുന്ന സമിതിക്ക് അയയ്ക്കണം.