ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തിൽ പോലീസ് ഇരട്ടനീതി തുടരുന്നുവെന്ന് പരാതി. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ വധശ്രമം, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടും വിമാനയാത്രാ നിരോധനം ഉണ്ടായിട്ടും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. പകരം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ എന്നിവരോട് വീണ്ടും ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു.
ഈ മാസം 26, 27 തീയതികളിൽ വലിയതുറ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പോലീസ് ഇ-മെയിൽ വഴി ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥ ഉണ്ടായിരുന്നിട്ടും അത് പരിഗണിക്കാതെയാണ് പോലീസ് നോട്ടീസ് അയച്ചത്.
ഫർസീൻ മജീദിനോട് 26നും നവീനോട് 27നും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യവ്യവസ്ഥ നിലനിൽക്കുന്നതിനാൽ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഹാജരാകുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. കോടതി നിർദേശ പ്രകാരമാണ് ഇ.പി ജയരാജനെതിരെ കേസെടുത്തത്.