ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദില്ലി: നേരത്തെ പാർലമെന്‍റിൽ അൺപാർലമെന്‍ററി ലിസ്റ്റ് അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു വിലക്ക് കൂടി വന്നിരിക്കുകയാണ്. പാർലമെന്‍റിൽ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കരുതെന്നാണ് നിർദ്ദേശം. ലഘുലേഖകളും വിതരണം ചെയ്യാൻ പാടില്ല. മൺസൂൺ സെഷനിൽ ഈ കാര്യങ്ങളെല്ലാം നിരോധിച്ചു. ലോക്സഭാ സെക്രട്ടേറിയറ്റിന്‍റേതാണ് തീരുമാനം. തുടർച്ചയായ പ്രതിപക്ഷ പ്രതിഷേധങ്ങളെ നേരിടാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. നേരത്തെ പാർലമെന്‍റ് വളപ്പിൽ പ്രതിഷേധം നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിരോധനം ഏർപ്പെടുത്തിയത്. ഈ നിയമം ലംഘിച്ച് പാർലമെന്‍റിൽ വാക്കുകൾ ഉപയോഗിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ പറയുന്നത്.
ലഘുലേഖകൾ വിതരണം ചെയ്യരുത്, സ്പീക്കറുടെ അനുമതിയില്ലാതെ ചോദ്യാവലികളോ പത്രക്കുറിപ്പുകളോ സഭയ്ക്കുള്ളിൽ നൽകരുത്. ഇതിനൊപ്പം, പാർലമെന്‍റ് സമുച്ചയത്തിനുള്ളിൽ പ്ലക്കാർഡുകളും കർശനമായി നിരോധിച്ചിട്ടുണ്ട്,” ലോക്സഭാ സെക്രട്ടേറിയറ്റ് കുറിപ്പിൽ പറഞ്ഞു. ലഘുലേഖകൾ, ചോദ്യാവലികൾ, പത്രക്കുറിപ്പുകൾ എന്നിവ അച്ചടിച്ചിട്ടുണ്ടെങ്കിൽ, വിതരണത്തിന് മുൻകൂർ അനുമതി വാങ്ങണം. ഇവയെല്ലാം അടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ അംഗങ്ങൾക്ക് കൈമാറി.