ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മയ്ക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്തിനെ കസ്റ്റഡിയിലെടുത്തു. ഗാസിപൂരിൽ വെച്ചാണ് ഇദ്ദേഹത്തെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ടിക്കായത്ത്. മധു വിഹാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം ടിക്കായത്തിനോട് തിരിച്ചുപോകാൻ പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
“സർക്കാരിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഡൽഹി പോലീസിന് കർഷകരുടെ ശബ്ദം അടിച്ചമർത്താൻ കഴിയില്ല. ഈ അറസ്റ്റ് ഒരു പുതിയ വിപ്ലവം കൊണ്ടുവരും. ഈ പോരാട്ടം അവസാന ശ്വാസം വരെ തുടരും. നിർത്തില്ല, തളരില്ല, തല കുനിക്കില്ല,” ടിക്കായത്ത് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.