തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധം; ബിജെപി മാര്‍ച്ചിനിടെ പൊലീസ് ജീപ്പ് കത്തിനശിച്ചു

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രാജിവെക്കണം എന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സമരക്കാര്‍ പൊലീസ് ജീപ്പിന് തീ വെയ്ക്കാനൊരുങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിഎസ് ശ്രീനിവാസും ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കാവി നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ച ഒരാള്‍ സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് പോലീസ് ജിപ്പിനുള്ളിലെ ടൗവ്വലിന് തീകൊടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ‘ഏത് പാര്‍ട്ടിയുടെ കലാപകാരികളാണ് പശ്ചിമ ബംഗാളില്‍ പൊലീസ് ജീപ്പുകള്‍ കത്തിക്കുന്നത് എന്ന് തിരിച്ചറിയൂ എന്ന കുറിപ്പോടെയാണ് ശ്രീനിവാസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൊലീസ് ജീപ്പ് കത്തിനശിച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നൂറുകണക്കിനാളുകളാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. മാര്‍ച്ച് പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി ഉള്‍പ്പെടെ പ്രയോഗിച്ചു. അതേസമയം പാര്‍ട്ടിക്കെതിരേയുള്ള ആരോപണം നിഷേധിച്ച് ബിജെപി രംഗത്തെത്തി. പോലീസ് ജീപ്പ് കത്തിച്ചതിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരല്ല, നിരായുധരായാണ് ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് ജിഹാദികളാണ് കലാപത്തിന് പിന്നിലെന്ന് സുവേന്ദു അധികാരി പറഞ്ഞു.

K editor

Read Previous

രാജസ്ഥാനിലെ ‘സ്‌നേക് മാന്‍’ പാമ്പ് പിടിത്തത്തിനിടെ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

Read Next

ന്യൂയോർക്ക് ജയ്പൂര്‍ ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ ബിജെപി നേതാവ് പങ്കെടുക്കുമെന്ന റിപ്പോർട്ടിനെതിരെ പ്രതിഷേധം