മേയറുടെ വസതിയില്‍ പ്രതിഷേധം; പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട്: കോർപ്പറേഷനിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്. മേയറുടെ വസതിയിൽ പ്രതിഷേധിച്ച 10 കൗൺസിലർമാർക്കെതിരെയാണ് നടപടിയെടുത്തത്. പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

യു.ഡി.എഫ് കൗൺസിലർമാരുടെ മേയർ ഭവൻ പ്രതിഷേധത്തിനെതിരെ സി.പി.എം രംഗത്തെത്തിയിരുന്നു. പലിശ സഹിതം പണം തിരികെ നൽകാമെന്ന് ബാങ്ക് പറഞ്ഞതായി മേയർ ബീന ഫിലിപ്പ് പറഞ്ഞു. പണം തിരികെ നൽകിയില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ ബാങ്കിനെതിരെ സമരം ആരംഭിക്കാനാണ് എൽ.ഡി.എഫിന്‍റെ തീരുമാനം.

K editor

Read Previous

കോളേജ് മുതലുള്ള ആത്മബന്ധം; കൊച്ചു പ്രേമന് ആദരഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍

Read Next

ലീവെടുത്ത് ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു; അധ്യാപകന് സസ്‌പെന്‍ഷന്‍