സ്വവർഗ രതി പ്രോത്സാഹിപ്പിക്കുന്നു; ‘മോണ്‍സ്റ്ററി’ന് ജിസിസി സെന്‍സറിംഗിൽ തടസം

യു.എ.ഇ: മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ‘മോണ്‍സ്റ്റര്‍’ ഗൾഫ് രാജ്യങ്ങളിലെ സെൻസർഷിപ്പിൽ പ്രതിസന്ധി നേരിടുന്നു. ജി.സി.സിയുടെ സെൻസർഷിപ്പ് കമ്മിറ്റിയാണ് ചിത്രം പ്രദർശിപ്പിക്കാൻ അനുമതി നിഷേധിച്ചത്. സ്വവർഗരതിയുമായി ബന്ധപ്പെട്ട രംഗങ്ങളും സംഭാഷണങ്ങളുമാണ് സിനിമ നിരോധിക്കുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം.

സെൻസർഷിപ്പ് റിവ്യൂവിനായി നിർമ്മാതാക്കൾ ഇപ്പോൾ ചിത്രം സമർപ്പിച്ചിരിക്കുകയാണ്. ചിത്രം ഒക്ടോബർ 21ന് റിലീസ് ചെയ്യും. മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകന്‍റെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

സിനിമയുടെ ചിത്രീകരണത്തിന്‍റെ തുടക്കത്തിൽ ഒടിടി റിലീസാണ് പ്രധാനമായും പരിഗണിച്ചിരുന്നത്. എന്നാൽ, മാറിയ സാഹചര്യം കണക്കിലെടുത്ത്, തിയേറ്റർ റിലീസ് പരിഗണിച്ചു. ഹണി റോസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

K editor

Read Previous

ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്ന് നിർമ്മല സീതാരാമൻ

Read Next

ഗവര്‍ണര്‍ക്കെതിരെ പോസ്റ്റ്; പിന്നാലെ പിന്‍വലിച്ച് മന്ത്രി എം.ബി രാജേഷ്