ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സംസ്ഥാനത്തെ റോഡ് സെക്ഷനിൽ 2175 കോടി രൂപയുടെ 330 പദ്ധതികൾ പൂർത്തിയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതുകൂടാതെ 2752 കോടി രൂപയുടെ 767 പദ്ധതികളും പുരോഗമിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിക്കുമ്പോൾ ജനങ്ങൾക്ക് വലിയ ആശ്വാസമുണ്ടാകുമെന്നും ഇത് ഉറപ്പാക്കാൻ ഇടപെടുന്നത് തുടരുമെന്നും മന്ത്രി പറഞ്ഞു.
വരുന്ന നാല് വർഷത്തിനുള്ളിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ 50 ശതമാനമെങ്കിലും ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമ്മിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്ലാമ്പഴിഞ്ഞി പാലം, ഉദിയൻകുളങ്ങര-മലയിൽക്കട-വടകര-മറയമുട്ടം-അരുവിപ്പുറം-അയിരൂർ റിങ് റോഡ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.