ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോട്ടയം: കേരളത്തിലെ സാഹിത്യകാരനും നിരൂപകനും സാമൂഹിക സാംസ്കാരിക നേതാവുമായ പ്രൊഫ.കെ.സാനുവിനും മലയാളത്തിലെ വിജ്ഞാനസാഹിത്യമേഖലയുടെ വികാസത്തിന് ഗണ്യമായ സംഭാവനകൾ നൽകുകയും മലയാളത്തിന് ആദ്യ നിഘണ്ടു നൽകിയ ഹെർമൻ ഗൗണ്ടർട്ടിന്‍റെ സംഭാവനകളെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ഭാഷാ ലോകത്തിന് നൽകുകയും ചെയ്ത പ്രൊഫ.സ്കറിയ സക്കറിയയ്ക്കും ഡി ലിറ്റ്. സിൻഡിക്കേറ്റിന്‍റെ ശുപാർശ പ്രകാരം ഡി.ലിറ്റ് അവാർഡ് നല്‍കുന്നതെന്ന് സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഭാഷയുടെ പഠനത്തിനായി ജർമ്മനിയിലെ റ്റുബിജന്‍ സർവ്വകലാശാലയുടെ ആർക്കൈവുകളിൽ ഹെർമൻ ഗുണ്ടർട്ടുമായി ബന്ധപ്പെട്ട് കൈയെഴുത്തുപ്രതികൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഗവേഷകനായിരുന്നു സ്കറിയ സക്കറിയ. വിജ്ഞാനം, സാഹിത്യം എന്നിവയുമായി ബന്ധപ്പെട്ട നൂറിലധികം പ്രബന്ധങ്ങൾ അദ്ദേഹം മലയാള ഭാഷയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്.