ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അധ്യക്ഷപദവിയിലേക്ക് പ്രിയങ്ക ഗാന്ധി ഇല്ലെന്ന് നെഹ്റു കുടുംബം. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയുടെ പേർ ചർച്ച ചെയ്യേണ്ടെന്നാണ് നെഹ്റു കുടുംബത്തിന്‍റെ നിലപാട്. പ്രിയങ്ക ഇപ്പോൾ പാർട്ടിക്ക് സാധ്യമായ സേവനം നൽകുന്നുണ്ട്. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയുടെ പേര് ഉയർത്തുന്നത് വിവാദങ്ങൾക്ക് വഴിവെക്കും. രാഹുൽ ഗാന്ധി തയ്യാറായില്ലെങ്കിൽ പ്രിയങ്ക ഗാന്ധി പാർട്ടിയുടെ ചുമതല ഏറ്റെടുക്കണമെന്ന് ചില മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് നെഹ്റു കുടുംബത്തിന്‍റെ നിലപാട്. സോണിയാ ഗാന്ധിയാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ച മുതിർന്ന നേതാക്കളോട് നിലപാട് വ്യക്തമാക്കിയത്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനി തുടരാനില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയതിന് പിന്നാലെ പുതിയ അധ്യക്ഷനെ തേടുകയാണ് കോൺഗ്രസ് നേതൃത്വം. നെഹ്റു കുടുംബത്തിൽ നിന്നല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷനാകട്ടേയെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കിയിരുന്നു.
പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെയാണ് സോണിയാ ഗാന്ധി തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കമൽനാഥ് എന്നിവരിൽ ഒരാൾ പാർട്ടി അധ്യക്ഷനാകണമെന്നാണ് സോണിയ ഗാന്ധിയുടെ ആഗ്രഹം. 28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നെഹ്റു കുടുംബത്തിലെ അംഗമല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷനാകാനുള്ള സാധ്യത ഉയരുന്നത്.