ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് കോണ്ഗ്രസ് എംപി അബ്ദുൾ ഖലീഖ്. പ്രിയങ്ക, ഗാന്ധി കുടുംബത്തിൽ പെടുന്നയാളല്ലെന്നും വാദ്ര കുടുംബത്തിന്റെ മരുമകളാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, മത്സരിക്കാൻ അർഹതയുണ്ട്, കോൺഗ്രസ് എംപി അബ്ദുൾ ഖലീഖ് ട്വീറ്റ് ചെയ്തു.
ഗാന്ധി കുടുംബത്തിൽ നിന്ന് ആരും അധ്യക്ഷനാകില്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് അബ്ദുൾ ഖലീഖിന്റെ ട്വീറ്റ്. വാദ്ര കുടുംബത്തിലെ മരുമകളായതിനാൽ പ്രിയങ്ക, ഗാന്ധി കുടുംബാംഗമല്ലെന്നും അവർക്ക് പ്രസിഡന്റാകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
“രാഹുൽ ഗാന്ധി അധ്യക്ഷനാകാൻ തയ്യാറല്ലാത്തതിനാൽ, പ്രിയങ്ക ഗാന്ധിയാണ് ഈ സ്ഥാനത്തേക്ക് അനുയോജ്യയായ സ്ഥാനാർത്ഥി. വാദ്ര കുടുംബത്തിന്റെ മരുമകളായതിനാൽ, പ്രിയങ്ക ഗാന്ധി ഇനി ഇന്ത്യൻ പാരമ്പര്യം അനുസരിച്ച് ഗാന്ധി കുടുംബത്തിലെ അംഗമല്ല, അവർക്ക് പ്രസിഡന്റാകാൻ കഴിയും,” അദ്ദേഹം ട്വീറ്റ് ചെയ്തു.